Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tharun Moorthy

അ​തി​മ​നോ​ഹ​രം തൊ​ടു​പു​ഴ​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു; ഷെ​ഡ്യൂ​ൾ ബ്രേ​ക്കെ​ടു​ത്ത് മോ​ഹ​ൻ​ലാ​ൽ യൂ​റോ​പ്പി​ലേ​യ്ക്ക്

ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് ഉ​സ്‌​മാ​ൻ നി​ർ​മി​ച്ച് ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന അ​തി​മ​നോ​ഹ​രം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തൊ​ടു​പു​ഴ​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. കൊ​ച്ചി​യി​ലും ര​ണ്ടാ​ഴ്ച്ച​യോ​ളം നീ​ണ്ടു​നി​ന്ന ചി​ത്രീ​ക​ര​ണം ഈ ​ചി​ത്ര​ത്തി​നു​ണ്ടാ​യി​രു​ന്നു.

ജൂ​ൺ ഇ​രു​പ​തോ​ടെ ഈ ​ഷെ​ഡ്യൂ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന ചി​ത്രം പി​ന്നീ​ട് ജൂ​ലൈ പ​കു​തി​യോ​ടെ പു​ന​രാ​രം​ഭി​ക്കും. ജൂ​ൺ അ​വ​സാ​ന വാ​ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ യൂ​റോ​പ്യ​ൻ പ​ര്യ​ട​നം ആ​രം​ഭി​ക്കു​ന്ന​തു കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ ഷെ​ഡൂ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി.

ജൂ​ലൈ പ​കു​തി​യി​ൽ മോ​ഹ​ൻ​ലാ​ൽ മ​ട​ങ്ങി​യെ​ത്തു​ന്ന​തോ​ടെ ചി​ത്ര​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. തൊ​ടു​പു​ഴ, കൊ​ച്ചി, ശ​ബ​രി​മ​ല, ഹൈ​ദ​ര​ബാ​ദ്, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് അ​വ​സാ​ന ഘ​ട്ട ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന​ത്.

തു​ട​രു​മി​ന് ശേ​ഷം മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

മ​ല​യ്ക്ക് പോ​കു​ന്ന സ്വാ​മി​മാ​ർ​ക്കി​ട​യി​ൽ പോ​ലീ​സ് വേ​ഷ​ത്തി​ൽ നി​ൽ​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ ടി. ​എ​സ്. ല​വ് ലാ​ജ​ന്‍റെ ഫ​സ്റ്റ് ലു​ക്കോ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ടി.​എ​സ്. ലൗ​ലാ​ജ​ൻ എ​ന്ന പോ​ലീ​സ് ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മീ​ര ജാ​സ്മി​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് ഉ​സ്മാ​ൻ ആ​ണ് നി​ർ​മാ​ണം. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ര​തീ​ഷ് ര​വി.

തു​ട​രും സി​നി​മ​യി​ലെ പ​ല അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും ഈ ​സി​നി​മ​യി​ലും ആ​വ​ർ​ത്തി​ക്കു​ന്നു. തു​ട​രും ഉ​ൾ​പ്പെ​ടെ മോ​ഹ​ൻ​ലാ​ലി​ന്‍റെ സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ​ക​ൾ​ക്ക് കാ​മ​റ ച​ലി​പ്പി​ച്ച ഷാ​ജി കു​മാ​റാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.

സം​ഗീ​തം ജേ​ക്‌​സ് ബി​ജോ​യ്, സ​ഹ​സം​വി​ധാ​നം ബി​നു പ​പ്പു, എ​ഡി​റ്റിം​ഗ് വി​വേ​ക് ഹ​ര്‍​ഷ​ന്‍, സൗ​ണ്ട് ഡി​സൈ​ൻ വി​ഷ്ണു ഗോ​വി​ന്ദ്, ആ​ർ​ട്ട്‌ ഡ​യ​റ​ക്ട​ർ ഗോ​കു​ല്‍​ദാ​സ്, കോ​സ്റ്റും മ​ഷാ​ര്‍ ഹം​സ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ സു​ധ​ര്‍​മ​ന്‍, ര​ച​ന ര​തീ​ഷ് ര​വി, മേ​ക്ക​പ്പ് റോ​ണെ​ക്‌​സ് സേ​വി​യ​ര്‍. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.

Movies

ചു​മ്മാ...​​ഒ​ടു​വി​ൽ താ​ടി വ​ടി​ച്ച് ക്ലീ​ൻ ഷേ​വ് ലു​ക്കി​ൽ മോ​ഹ​ൻ​ലാ​ൽ

നീ​ണ്ട​നാ​ളു​ക​ൾ​ക്ക് ശേ​ഷം താ​ടി​വ​ടി​ച്ച് ക്ലീ​ൻ ഷേ​വ് ലു​ക്കി​ൽ മോ​ഹ​ൻ​ലാ​ൽ. ‘ചു​മ്മാ’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ക്ലീ​ൻ ഷേ​വ് ലു​ക്കി​ലു​ള്ള ചി​ത്രം താ​രം പ​ങ്കു​വ​ച്ച​ത്.

തു​ട​രും എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ സി​നി​മ​യ്ക്കു വേ​ണ്ടി​യാ​ണ് ഈ ​ലു​ക്ക്. ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യ്ക്ക് എ​ത്തി​യ​പ്പോ​ൾ താ​ടി​വ​ടി​ക്കാ​തെ​യാ​ണ് താ​രം എ​ത്തി​യ​ത്.

പോ​ലീ​സ് ക​ഥാ​പാ​ത്ര​മാ​യാ​ണ് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്ന​ത്. ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് ഉ​സ്മാ​ൻ ആ​ണ് നി​ർ​മാ​ണം. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ര​തീ​ഷ് ര​വി.

തു​ട​രും സി​നി​മ​യി​ലെ പ​ല അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും ഈ ​സി​നി​മ​യി​ലും ആ​വ​ർ​ത്തി​ക്കു​ന്നു. തു​ട​രും ഉ​ൾ​പ്പെ​ടെ മോ​ഹ​ൻ​ലാ​ലി​ന്‍റെ സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ​ക​ൾ​ക്ക് കാ​മ​റ ച​ലി​പ്പി​ച്ച ഷാ​ജി കു​മാ​റാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.

സം​ഗീ​തം ജേ​ക്‌​സ് ബി​ജോ​യ്, സ​ഹ​സം​വി​ധാ​നം ബി​നു പ​പ്പു, എ​ഡി​റ്റിം​ഗ് വി​വേ​ക് ഹ​ര്‍​ഷ​ന്‍, സൗ​ണ്ട് ഡി​സൈ​ൻ വി​ഷ്ണു ഗോ​വി​ന്ദ്, ആ​ർ​ട്ട്‌ ഡ​യ​റ​ക്ട​ർ ഗോ​കു​ല്‍​ദാ​സ്, കോ​സ്റ്റും മ​ഷാ​ര്‍ ഹം​സ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ സു​ധ​ര്‍​മ​ന്‍, ര​ച​ന ര​തീ​ഷ് ര​വി, മേ​ക്ക​പ്പ് റോ​ണെ​ക്‌​സ് സേ​വി​യ​ര്‍. 

Movies

മോ​ഹ​ൻ​ലാ​ൽ-​ത​രു​ൺ മൂ​ർ​ത്തി ചി​ത്ര​ത്തി​ന് തൊ​ടു​പു​ഴ​യി​ൽ തു​ട​ക്ക​മാ​യി; മീര ജാസ്മിൻ നായിക  

തു​ട​രും എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ത​രു​ൺ മൂ​ർ​ത്തി​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ന് തൊ​ടു​പു​ഴ​യി​ൽ തു​ട​ക്ക​മാ​യി. മീ​ര ജാ​സ്മി​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

തു​ട​രും സി​നി​മ​യു​ടെ ക്ലൈ​മാ​ക്സ് ചി​ത്രീ​ക​രി​ച്ച (കോ​ട​തി രം​ഗം) അ​തേ സ്ഥ​ല​ത്താ​ണ് ഇ​ന്ന് പു​തി​യ സി​നി​മ​യും ത​രു​ൺ ആ​രം​ഭി​ച്ച​ത്.

പോ​ലീ​സ് ക​ഥാ​പാ​ത്ര​മാ​യാ​ണ് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്ന​ത്. ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് ഉ​സ്മാ​ൻ ആ​ണ് നി​ർ​മാ​ണം. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ര​തീ​ഷ് ര​വി.

Movies

'തു​ട​രും' ഐ​എ​ഫ്എ​ഫ്‌​ഐ​യി​ലേ​ക്ക്; അ​വി​ശ്വ​സ​നീ​യ​മാ​യ അം​ഗീ​കാ​ര​മെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍

മോ​ഹ​ൻ​ലാ​ൽ - ത​രു​ൺ മൂ​ർ​ത്തി ചി​ത്രം തു​ട​രും 56-ാം ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലേ​യ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ത്യ​ന്‍ പ​നോ​ര​മ വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ൻ​ട്രി. ഗോ​വ​യി​ല്‍ ന​വം​ബ​ര്‍ 20 മു​ത​ല്‍ 28 വ​രെ​യാ​ണ് ഫെ​സ്റ്റി​വ​ല്‍ ന​ട​ക്കു​ക.

തു​ട​രും ഇ​ന്ത്യ​ന്‍ പ​നോ​ര​മ വി​ഭാ​ഗ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ല്‍ അ​ഭി​മാ​ന​വും സ​ന്തോ​ഷ​വു​മു​ണ്ടെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ കുറിച്ചു.

മോ​ഹ​ന്‍​ലാ​ലി​നും ശോ​ഭ​ന​യ്ക്കു​മൊ​പ്പം തോ​മ​സ് മാ​ത്യു, പ്ര​കാ​ശ് വ​ര്‍​മ, ബി​നു പ​പ്പു, ഫ​ര്‍​ഹാ​ന്‍ ഫാ​സി​ല്‍ എ​ന്നി​വ​ര്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ ചി​ത്രം ഈ ​വ​ര്‍​ഷ​ത്തെ മ​ല​യാ​ള​ത്തി​ലെ ഹി​റ്റു​ക​ളി​ല്‍ ഒ​ന്നാ​ണ്.

കെ.​ആ​ര്‍. സു​നി​ലി​ന്‍റെ ക​ഥ​യ്ക്ക് ത​രു​ണ്‍ മൂ​ര്‍​ത്തി​യും ചേ​ര്‍​ന്നാ​ണ് തി​ര​ക്ക​ഥ ത​യ്യാ​റി​ക്കി​യി​രി​ക്കു​ന്ന​ത്. ജേ​ക്‌​സ് ബി​ജോ​യ് ആ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​ത​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 30 കോ​ടി ബ​ജ​റ്റി​ലൊ​രു​ക്കി​യ ചി​ത്രം തി​യ​റ്റ​റു​ക​ളി​ല്‍ നി​ന്ന് 235 കോ​ടി​യോ​ള​മാ​ണ് വാ​രി​ക്കൂ​ട്ടി​യ​ത്.

 

 

Movies

ഇ​വ​ർ തു​ട​രും...​ മോ​ഹ​ൻ​ലാ​ലും ത​രു​ൺ മൂ​ർ​ത്തി​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു; വെ​ളി​പ്പെ​ടു​ത്തി ര​ഞ്ജി​ത്ത്

ബ്ലോ​ക്ബ​സ്റ്റ​ർ ചി​ത്രം തു​ട​രു​മി​ന് ശേ​ഷം വീ​ണ്ടും ഒ​ന്നി​ക്കാ​നൊ​രു​ങ്ങി മോ​ഹ​ൻ​ലാ​ലും ത​രു​ൺ മൂ​ർ​ത്തി​യും. തു​ട​രും സി​നി​മ​യു​ടെ സ​ക്സ​സ് മീ​റ്റി​ൽ വ​ച്ച് നി​ർ​മാ​താ​വ് എം.​ര​ഞ്ജി​ത്താ​ണ് ഈ ​വാ​ർ​ത്ത പ​ങ്കു​വ​ച്ച​ത്. പു​തി​യ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് എം.​ര​ഞ്ജി​ത്തി​ന്‍റെ ര​ജ​പു​ത്ര വി​ഷ്വ​ൽ മീ​ഡി​യ ത​ന്നെ​യാ​കും.

ത​രു​ൺ മൂ​ർ​ത്തി അ​ടു​ത്ത മോ​ഹ​ൻ​ലാ​ൽ ചി​ത്രം ചെ​യ്യു​ന്നു എ​ന്നാ​ണ് ര​ഞ്ജി​ത് വേ​ദി​യി​ൽ വ​ച്ച് പ്ര​ഖ്യാ​പി​ച്ച​ത്.

തു​ട​രു​മി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തെ കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ഈ ​ചി​ത്രം പു​തി​യ ക​ഥ ആ​യി​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

മോ​ഹ​ൻ​ലാ​ലു​മാ​യി ഒ​രു സി​നി​മ​യ്ക്കു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ത​രു​ണ്‍ മൂ​ര്‍​ത്തി ത​ന്നെ നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. മോ​ഹ​ൻ​ലാ​ലു​മാ​യി ഒ​രു സി​നി​മ​യ്ക്കു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ക​ഥ​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. തു​ട​രും ര​ണ്ടാം ഭാ​ഗ​ത്തി​നെ കു​റി​ച്ച് ഇ​പ്പോ​ൾ ആ​ലോ​ചി​ക്കു​ന്നി​ല്ല. അ​ത് ഒ​രു ഒ​റ്റ സി​നി​മ​യാ​യി ത​ന്നെ തു​ട​ര​ട്ടെ എ​ന്നാ​ണ് ത​രു​ൺ മൂ​ർ​ത്തി പ​റ​ഞ്ഞ​ത്.

Movies

'തു​ട​രും' മു​ഴു​വ​ൻ ഡ​ബ്ബ് ചെ​യ്തു, ഒ​ടു​വി​ൽ എ​ന്‍റെ ശ​ബ്ദം മാ​റ്റി ശോ​ഭ​ന​യെ​ക്കൊ​ണ്ട് ചെ​യ്യി​പ്പി​ച്ചു, ഒ​രു മ​ര്യാ​ദ പോ​ലും കാ​ണി​ച്ചി​ല്ല: ഭാ​ഗ്യ​ല​ക്ഷ്മി

ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്ത് സൂ​പ്പ​ർ ഹി​റ്റാ​യ തു​ട​രും സി​നി​മ​യി​ൽ ശോ​ഭ​ന​യു​ടെ ക​ഥാ​പാ​ത്രം മു​ഴു​വ​ൻ ഭാ​ഗ​വും ആ​ദ്യം ഡ​ബ്ബ് ചെ​യ്ത​ത് താ​നാ​ണെ​ന്നും എ​ന്നാ​ൽ ത​ന്‍റെ ശ​ബ്ദം മാ​റ്റി​യി​ല്ലെ​ങ്കി​ൽ പ്ര​മോ​ഷ​ന് വ​രി​ല്ലെ​ന്ന ശോ​ഭ​ന​യു​ടെ നി​ല​പാ​ടു​കൊ​ണ്ട് ത​ന്‍റെ ഡ​ബ്ബിം​ഗ് ഒ​ഴി​വാ​ക്കി​യെ​ന്നും വെ​ളി​പ്പെ​ടു​ത്തി ഭാ​ഗ്യ​ല​ക്ഷ്മി.

ശോ​ഭ​ന​യു​ടെ മി​ക്ക സി​നി​മ​ക​ള്‍​ക്കും ഞാ​നാ​ണ് ഡ​ബ്ബ് ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. എ​ല്ലാ​വ​രും പ​റ​യും ഏ​റ്റ​വും കൂ​ടു​ത​ല്‍ ചേ​രു​ന്ന​ത് എ​ന്‍റെ ശ​ബ്ദ​മാ​ണെ​ന്ന്. തു​ട​രും സി​നി​മ സ​ത്യ​ത്തി​ല്‍ ഞാ​ന്‍ ഡ​ബ്ബ് ചെ​യ്ത​താ​ണ്.

വി​ളി​ച്ച​പ്പോ​ള്‍ ത​മി​ഴ് ക​ഥാ​പാ​ത്രം ആ​ണെ​ന്ന് പ​റ​ഞ്ഞു. അ​വ​ര്‍ ന​ന്നാ​യി ത​മി​ഴ് പ​റ​യു​മ​ല്ലോ അ​തി​നാ​ല്‍ അ​വ​രെ​ക്കൊ​ണ്ട് ത​ന്നെ ഡ​ബ്ബ് ചെ​യ്യി​പ്പി​ച്ചൂ​ടേ എ​ന്ന് ഞാ​ന്‍ ചോ​ദി​ച്ചു. ശോ​ഭ​ന​യ്ക്ക് സ്വ​ന്ത​മാ​യി ഡ​ബ്ബ് ചെ​യ്യാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ട്. പ​ക്ഷെ ന​മ്മ​ളെ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി തീ​രു​മാ​നി​ച്ചു, സം​വി​ധാ​യ​ക​ന്‍ ത​രു​ണ്‍ മൂ​ര്‍​ത്തി​യും തി​ര​ക്ക​ഥാ​കൃ​ത്ത് സു​നി​ലു​മെ​ല്ലാം, ഭാ​ഗ്യ ചേ​ച്ചി മ​തി എ​ന്ന്. എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

അ​ങ്ങ​നെ ഞാ​ന്‍ പോ​യി. മു​ഴു​വ​ന്‍ സി​നി​മ​യും ഞാ​ന്‍ ഡ​ബ്ബ് ചെ​യ്തു. ക്ലൈ​മാ​ക്‌​സൊ​ക്കെ അ​ല​റി നി​ല​വി​ളി​ച്ച്, ഭ​യ​ങ്ക​ര​മാ​യി എ​ഫേ​ര്‍​ട്ട് എ​ടു​ത്താ​ണ് ചെ​യ്ത​ത്. പ​റ​ഞ്ഞ പ്ര​തി​ഫ​ല​വും ത​ന്നു. ഒ​രു മാ​സം ക​ഴി​ഞ്ഞും സി​നി​മ റി​ലീ​സാ​യി​ല്ല.

ഒ​രു ദി​വ​സം ഞാ​ന്‍ ര​ഞ്ജി​ത്തി​നെ അ​ങ്ങോ​ട്ട് വി​ളി​ച്ചു. ചേ​ച്ചി, എ​ങ്ങ​നെ പ​റ​യ​ണ​മെ​ന്ന് അ​റി​യി​ല്ല. ചേ​ച്ചി​യു​ടെ ശ​ബ്ദം മാ​റ്റി. ശോ​ഭ​ന ത​ന്നെ ഡ​ബ്ബ് ചെ​യ്തു​വെ​ന്ന് പ​റ​ഞ്ഞു.

എ​ന്നെ വി​ളി​ച്ച് പ​റ​യാ​നു​ള്ള മ​ര്യാ​ദ നി​ങ്ങ​ള്‍​ക്കി​ല്ലേ എ​ന്ന് ഞാ​ന്‍ ചോ​ദി​ച്ചു. ഞാ​ന്‍ ഡ​ബ്ബ് ചെ​യ്തി​ല്ലെ​ങ്കി​ല്‍ പ്രൊ​മോ​ഷ​ന് വ​രി​ല്ലെ​ന്ന് ശോ​ഭ​ന പ​റ​ഞ്ഞു​വെ​ന്ന് അ​വ​ര്‍ എ​ന്നോ​ട് തു​റ​ന്നു പ​റ​ഞ്ഞു. അ​ഭി​ന​യി​ച്ച വ്യ​ക്തി​യ്ക്ക് അ​വ​രു​ടെ ശ​ബ്ദം ന​ല്‍​കാ​നു​ള്ള എ​ല്ലാ അ​വ​കാ​ശ​മു​ണ്ട്.

ആ​ര് ശ​ബ്ദം ന​ല്‍​ക​ണ​മെ​ന്ന​ത് സം​വി​ധാ​യ​ക​ന്‍റെ തീ​രു​മാ​ന​മാ​ണ്. ആ​ര്‍​ട്ടി​സ്റ്റി​ന് ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍​ക്ക് ചെ​യ്യാ​നു​ള്ള അ​വ​കാ​ശ​വു​മു​ണ്ട്. അ​തി​ലൊ​ന്നും എ​നി​ക്കൊ​രു എ​തി​ര്‍​പ്പു​മി​ല്ല.

പ​ക്ഷെ, എ​ന്നോ​ട് ഒ​രു വാ​ക്ക് പ​റ​യാ​മാ​യി​രു​ന്നു. ഇ​ത്ര​യും സി​നി​മ​ക​ള്‍ ചെ​യ്‌​തൊ​രു ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് എ​ന്ന നി​ല​യി​ല്‍ ശോ​ഭ​ന​യ്ക്ക് എ​ന്നെ വി​ളി​ച്ച് ഒ​രു വാ​ക്ക് പ​റ​യാ​മാ​യി​രു​ന്നു. അ​വ​ര്‍ പ​റ​ഞ്ഞി​ല്ല.

നി​ര്‍​മാ​താ​വും സം​വി​ധാ​യ​ക​നും പ​റ​ഞ്ഞി​ല്ല. ഇ​തേ സം​വി​ധാ​യ​ക​ന്‍ പ്രൊ​മോ​ഷ​ന്‍ ഇ​ന്‍റ​ര്‍​വ്യു​വി​ലി​രു​ന്ന് പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു, ശോ​ഭ​ന​യാ​ണെ​ന്ന് തീ​രു​മാ​നി​ച്ച​പ്പോ​ള്‍ ത​ന്നെ അ​വ​രു​ടെ ഓ​ണ്‍ വോ​യ്‌​സ് ആ​യി​രി​ക്കു​മെ​ന്നും തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ന്ന്.

അ​ത് നു​ണ​യാ​ണ്. സി​നി​മ ആ​ദ്യ ദി​വ​സം ത​ന്നെ ഞാ​ന്‍ ക​ണ്ടി​രു​ന്നു. ക്ലൈ​മാ​ക്‌​സി​ല്‍ അ​വ​ര്‍ എ​ന്‍റെ ശ​ബ്ദം ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. കാ​ര​ണം ശോ​ഭ​ന​യ്ക്ക് അ​ത്ര അ​ല​റി നി​ല​വി​ളി​ച്ച് ചെ​യ്യാ​നാ​കി​ല്ല, അ​വ​ര്‍​ക്ക് അ​ത്ര​യും എ​ക്‌​സ്പീ​രി​യ​ന്‍​സി​ല്ല. ഡ​യ​ലോ​ഗ് ഒ​ക്കെ അ​വ​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ടാ​കും, പ​ക്ഷേ അ​ല​റ​ലും നി​ല​വി​ളി​യും എ​ന്‍റേ​താ​ണ്. അ​വ​ര്‍ എ​ന്നോ​ട് എ​ത്തി​ക്‌​സ് കാ​ണി​ച്ചി​ല്ലെ​ന്ന എ​ന്ന സ​ങ്ക​ടം എ​നി​ക്കു​ണ്ട്’.– ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു.

Movies

ക​ന​ലൊ​രു ത​രി മ​തി ആ​ളി​ക്ക​ത്താ​ൻ; "തു​ട​രും' വി​സ്മ​യ​ങ്ങ​ളു​ടെ ഈ ​ലാ​ലേ​ട്ട​ൻ

ക​ന​ലൊ​രു​ത​രി മ​തി ആ​ളി​ക്ക​ത്താ​ൻ എ​ന്നു പ​റ​യു​ന്ന​താ​ണ് തു​ട​രും സി​നി​മ​യി​ലെ മോ​ഹ​ൻ​ലാ​ൽ. ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്ത് ര​ജ​പു​ത്ര വി​ഷ​ന്‍റെ ബാ​ന​റി​ൽ എം.​ര​ഞ്ജി​ത്ത് നി​ർ​മി​ച്ച ഈ ​മോ​ഹ​ൻ​ലാ​ൽ ചി​ത്രം പ്ര​തീ​ക്ഷ​ക​ളു​ടെ അ​മി​ത​ഭാ​ര​മൊ​ന്നു​മി​ല്ലാ​തെ​യാ​ണ് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യ​ത്.

മോ​ഹ​ൻ​ലാ​ൽ എ​ന്ന ന​ട​ന്‍റെ ക​ണ്ണു​ക​ളി​ലെ ഞ​ര​മ്പു​ക​ൾ പോ​ലും അ​ഭി​ന​യി​ച്ച ചി​ത്രം വ​ള​രെ​ക്കാ​ല​ങ്ങ​ൾ​ക്ക് ശേ​ഷം മ​ല​യാ​ളി​ക​ൾ ക​ണ്ടു എ​ന്നും ഈ ​ചി​ത്ര​ത്തെ വി​ശേ​ഷി​പ്പി​ക്കാം.

വി​മ​ർ​ശ​ന​ങ്ങ​ളും വി​വാ​ദ​ങ്ങ​ളും മോ​ഹ​ൻ​ലാ​ലി​നെ ആ​വോ​ളം വേ​ട്ട​യാ​ടി. "മോ​ഹ​ൻ​ലാ​ൽ തീ​ർ​ന്നു! മു​ഖ​ത്ത് ഭാ​വ​മി​ല്ല! ക​ണ്ണു​ക​ൾ അ​ഭി​ന​യി​ക്കു​ന്നി​ല്ല! താ​ടി ബോ​റാ​ണ്! തു​ട​ങ്ങി സ​ക​ല ഹേ​റ്റ് ക്യാ​മ്പ​യി​നു​ക​ളെ​യും ആ ​ഒ​റ്റ​യാ​ൻ ഒ​റ്റ കു​ത്തി​ന് തീ​ർ​ത്തി​ട്ടു​ണ്ട്'. അ​താ​ണ് തു​ട​രും ചി​ത്ര​ത്തി​ലെ മോ​ഹ​ൻ​ലാ​ൽ.

Latest News

Corehub Up